Sections

നിങ്ങള്‍ ഇരുപതുകളിലുള്ള വ്യക്തിയാണോ; നല്ല സമയം തെളിഞ്ഞിരിക്കുന്നു

Friday, Dec 17, 2021
Reported By admin
invest

ദീര്‍ഘകാലത്തേക്കുള്ള പണം സമ്പാദിക്കാനുള്ള കാര്യക്ഷമമായ നീക്കം

 

നിങ്ങള്‍ക്ക് എത്ര വയസ്സുണ്ട്? നിങ്ങള്‍ 20കഴിഞ്ഞ അല്ലെങ്കില്‍ ഇരുപതുകളിലൂടെ കടന്നു പോകുന്ന ആളുകളാണോ എങ്കില്‍ തുടര്‍ന്നു വായിക്കാം.വിദഗ്ധരുടെ അഭിപ്രായം അനുസരിച്ച് ഈ ഒരു പ്രായത്തില്‍ ആണ് നിക്ഷേപം നടത്താന്‍ ഏറ്റവും അനുയോജ്യം.കരിയര്‍ ആരംഭിച്ച സമയത്ത് തന്നെ നിക്ഷേപം നടത്തുന്നത് പ്രധാന തീരുമാനം തന്നെയാണ്.അതായത് പ്രതിമാസ ശമ്പളത്തില്‍ നിന്നൊരു 30% എങ്കിലും മിച്ചം പിടിക്കാനും അ്ത് നിക്ഷേപിക്കാനും നിങ്ങള്‍ തയ്യാറാകണം.

ദീര്‍ഘകാലത്തേക്കുള്ള പണം സമ്പാദിക്കാനുള്ള കാര്യക്ഷമമായ നീക്കം എന്നതിനൊപ്പം ഇപ്പോഴത്തെ ആവശ്യകതയെ നിറവേറ്റാനും സഹായിക്കുനന് ചില നിക്ഷേപരീതികളെ കുറിച്ചാണ് ഇനി പറയുന്നത്.

അടിയന്തര ആവശ്യങ്ങള്‍ക്കായി കരുതി വെയ്ക്കുന്ന അല്ലെങ്കില്‍ നീക്കി വെച്ച പണം; ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള ചെലവുകള്‍ എമര്‍ജന്‍സി ഫണ്ടായി നീക്കിവെയ്ക്കുക.ഒറ്റയടിക്ക് ഇതൊരു വലിയ തുകയായി നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ ഓരോ മാസവും ശമ്പളത്തില്‍ നിന്നൊരു ചെറിയ തുക ഇതിലേക്കായി നീക്കിവെയ്ക്കാവുന്നതെയുള്ളു.ഈ തുക അടിയന്തര ആവശ്യങ്ങള്‍ക്കും അപ്രതീക്ഷിതമായ സാഹചര്യങ്ങളിലും വേണ്ടിയുള്ള കരുതല്‍ നിക്ഷേപമാണ.ഇത് ഹ്രസ്വകാല അതായത് പെട്ടെന്ന് പണം പിന്‍വലിക്കാന്‍ കഴിയുന്ന പണം പിന്‍വലിച്ചാല്‍ ചാര്‍ജ്ജുകള്‍ ഈടാക്കാത്ത നിക്ഷേപ മാര്‍ഗ്ഗങ്ങളില്‍ തന്നെ ഡെപ്പോസിറ്റ് ചെയ്യാന്‍ ശ്രദ്ധിക്കണം.ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങള്‍,ലിക്വിഡ് ഫണ്ടുകള്‍,മണി മാര്‍ക്കറ്റ് ഫണ്ടുകള്‍ എന്നിവയില്‍ പണം നിക്ഷേപിക്കുന്നതു അനുയോജ്യമാണ്.ഇതിനു പുറമെ ടേം ലൈഫ് ഇന്‍ഷുറന്‍സോ,ഹെല്‍ത്ത് ഇന്‍ഷുറന്‍സോ വാങ്ങുന്നതും നല്ലതാണ്.

അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പണവുമായി ബന്ധപ്പെട്ട ചില ലക്ഷ്യങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടായിരിക്കാം.ഉദാഹരണത്തിന് വിദേശത്ത് ഉപരിപഠനം പോലുള്ള യാത്രകളോ മറ്റോ ഇത്തരം ലക്ഷ്യങ്ങള്‍ക്കായി ഡെറ്റ് ഫണ്ടുകള്‍ തെരഞ്ഞെടുക്കാവുന്നതാണ്.ഇവ പൊതുവെ പണപ്പെരുപ്പത്തേക്കാള്‍ ഉയര്‍ന്ന റിട്ടേണ്‍ പകരം തരുന്നവയാണ്.നിങ്ങള്‍ക്ക് പ്രത്യേക ലക്ഷ്യങ്ങള്‍ ചെറിയ വര്‍ഷകാലയളവിനുള്ളിലുണ്ടെങ്കില്‍ ഇക്വിറ്റി റിസ്‌കെടുക്കാവുന്നതെയുളളു.ഒരു ഇക്വിറ്റി സേവിംഗ്‌സ് ഫണ്ട് അല്ലെങ്കില്‍ വിപണിയിലെ സാഹചര്യം കണക്കിലെടുത്ത് ഇക്വിറ്റി അലോക്കേഷന്‍ നടത്താവുന്ന തെളിയിക്കപ്പെട്ട ബാലന്‍സ് അഡ്വാന്‍സ്ഡ് ഫണ്ടുകളും തെരഞ്ഞെടുക്കാം.

ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ലക്ഷ്യങ്ങള്‍ ആണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ അതായത് അഞ്ചോ അതിലേറെയോ വര്‍ഷങ്ങള്‍ക്ക് വേണ്ടിയുള്ള ദീര്‍ഘകാല ആവശ്യങ്ങള്‍ക്ക് നിങ്ങളുടെ സമ്പാദ്യത്തിന്റെ നല്ലൊരു വിഹിതം ഇരുപതികളില്‍ ആയിരിക്കുമ്പോഴേ ഇക്വിറ്റികളില്‍ നിക്ഷേപിക്കാവുന്നതാണ്.റിസ്‌ക് എടുക്കാന്‍ താല്‍പര്യപ്പെടുന്നെങ്കില്‍ സമ്പാദ്യത്തിന്റെ 70% വരെ ഇക്വിറ്റി ഫണ്ടിലും 30% ഡെറ്റ് ഫണ്ടിലും നിക്ഷേപിക്കാവുന്നതാണ്.

ഹൈറിസ്‌ക് എടുക്കാന്‍ തയ്യാറായിട്ടുള്ളവര്‍ക്ക് ഹൈ റിട്ടേണ്‍ സ്വന്തമാക്കാന്‍ സഹായിക്കുന്ന തീമാറ്റിക് ഫണ്ടുകള്‍,സ്റ്റോക്ക് ട്രേഡിംഗ്,ക്രിപ്‌റ്റോ കറന്‍സികള്‍ പോലുള്ളവയില്‍ നിക്ഷേപം നടത്താന്‍ സാധിക്കും.ഉയര്‍ന്ന റിട്ടേണുകള്‍ ലഭിക്കുമെന്ന ആകര്‍ഷണീയതയുണ്ടെങ്കിലും ശരാശരിയില്‍ താഴെയുള്ള റിട്ടേണുകള്‍ ലഭിക്കാനുള്ള റിസ്‌ക് സാധ്യതയും ഇത്തരം നിക്ഷേപങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.